വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Published On: 18 July 2018 1:30 PM GMT
വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ: മാതാവിന്റെ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പെരിങ്ങോം അരവഞ്ചാൽ സ്വദേശി പി.വി.രമേശന്റെയും വടക്കെവീട്ടിൽ ഷീബയുടെ മകൻ ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അതുൽ രാജ് (14) ആണ് മരിച്ചത്. മാതാവ് ഷീബയുടെ ബന്ധുവിന്റെ മൊറാഴ ഒഴകോം ഗവ: എ.എൽ.പി.സ്കൂളിന് സമീപത്തെ വീട്ടിൽ ഇന്നലെ എത്തിയതായിരുന്നു അതുൽ . ഇന്ന് സമീപത്തെ ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

കുളത്തിന് സമീപത്തുണ്ടായിരുന്നവർ ഉടൻ അതുലിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് രമേശൻ വിദേശത്താണ്. ഏക സഹോദരൻ അമൽ രാജ് (പ്ലസ് ടു വിദ്യാർത്ഥി ). കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സ്വദേശമായ അരവഞ്ചാലിലേക്ക് കൊണ്ടുപോകും.

Top Stories
Share it
Top