വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം; ഹൈക്കോടതിയില്‍ ഹർജി

Published On: 2018-08-09 07:15:00.0
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം; ഹൈക്കോടതിയില്‍ ഹർജി

കൊച്ചി: ചങ്ങനാശേരി എടത്വ സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എസ്. എഫ്. ഐ, കെ. എസ്. യു, എ.ബി.വി.പി എന്നീ വിദ്യാര്‍ത്ഥി സംഘടനകളെയും സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കി നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി കേസ് കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകള്‍ക്കൊപ്പം പരിഗണിക്കാന്‍ ഹര്‍ജി മാറ്റി.

കോളേജിലെ ക്ലാസുകളെ രാഷ്ട്രീയ പ്രവര്‍ത്തനം പ്രതികൂലമായി ബാധിക്കുന്നെന്നും കാമ്പസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കോളേജിന് നൂറ് മീറ്റര്‍ ചുറ്റളവിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top Stories
Share it
Top