സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും; കനയ്യകുമാര്‍ ദേശീയ കൗണ്‍സിലില്‍

Published On: 2018-04-29T14:45:00+05:30
സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും; കനയ്യകുമാര്‍ ദേശീയ കൗണ്‍സിലില്‍

കൊല്ലം: സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുദാസ് ദാസ് ഗുപ്ത ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. അതേസമയം, പുതിയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തില്ല.

ജെഎന്‍യു മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 125 അംഗ ദേശീ കൗണ്‍സിലില്‍ അഞ്ചു പുതുമുഖങ്ങളടക്കം കേരളത്തില്‍ നിന്നും 15 അംഗങ്ങളാണുള്ളത്. സിപിഐ മുന്‍ പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു.


Top Stories
Share it
Top