ഇടിച്ചും മര്‍ദിച്ചും കുറ്റം സമ്മതിപ്പിച്ചു; ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് 

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ. സുനില്‍കുമാറിന്റെ...

ഇടിച്ചും മര്‍ദിച്ചും കുറ്റം സമ്മതിപ്പിച്ചു; ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് 

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ. സുനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്നെ ഒരുപാട് മർദ്ദിച്ച് പൊലീസ് കുറ്റംസമ്മതിപ്പിച്ച് എഴുതിവാങ്ങിയതായി കുറിപ്പിൽ പറയുന്നു. ക്രൂരമർദ്ദനം മൂലമുണ്ടായ മനോവിഷമത്തിൽ മരിക്കുകയാണ് എന്ന് കുറിപ്പിൽ എഴുതി.

സിപിഎം കൗണ്‍സിലര്‍ സജികുമാര്‍ മോഷണക്കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസിന് പണം നല്‍കി. മോഷണം പോയെന്ന് ആരോപിക്കുന്ന 400 ഗ്രാം സ്വര്‍ണത്തില്‍ 100 ഗ്രാം സ്വര്‍ണം സുനില്‍ എടുത്തിട്ടുണ്ടെന്ന് രേഷ്മയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എന്നാല്‍ കൗണ്‍സിലര്‍ എടുത്തതിന്റെ കുറ്റവും തങ്ങളുടെ മേല്‍ ചുമത്തിയതായി കുറിപ്പില്‍ ആരോപിക്കുന്നു.

ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി പുഴവാത് ഇല്ലം പളളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെ സയനൈഡ് കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സിപിഎം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് മര്‍ദിച്ചതിലെ മനോവിഷമത്തിലാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്.

Read More >>