ശബരിമല സ്ത്രീ പ്രവേശനം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

Published On: 2018-07-18T12:45:00+05:30
ശബരിമല സ്ത്രീ പ്രവേശനം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുയായി ബന്ധപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ക്ഷേത്ര ഭരണകാര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ല. ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങൾക്കും മേൽനോട്ടത്തിനും ദേവസ്വം ബോർഡ് ഉണ്ടെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.

ശബരിമല ക്ഷേത്ര ആചാരങ്ങൾ ബുദ്ധമത വിശ്വാസത്തിന്‍റെ തുടർച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും വാദങ്ങൾ പോരെന്നും വസ്തുതകൾ നിരത്തി അവ തെളിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Top Stories
Share it
Top