പ്രണയ സാഫല്യം; ഇഷാനും സൂര്യയും കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാന്‍ കെ.ഷാനും.തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ ...

പ്രണയ സാഫല്യം; ഇഷാനും സൂര്യയും കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാന്‍ കെ.ഷാനും.തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കുടുംബത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു വിവാഹം.

ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ ആളുകള്‍ പരസ്പരം പ്രണയിച്ച് ജീവിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ നടക്കുന്ന ആദ്യത്തെ നിയപരമായ വിവാഹമാണിത്.
പെണ്‍ശരീരത്തില്‍ നിന്ന് ആണ്‍ സ്വത്വത്തിലേക്കും ആണ്‍ സ്വത്വത്തില്‍ നിന്ന് പെണ്‍ശരീരത്തിലേക്കും മാറിയ ഇവര്‍ നിരവധി വെല്ലുവിളികളാണ് ജീവിതത്തില്‍ നേരിട്ടിരുന്നത്. പരസ്പരം പ്രണയിച്ചു തുടങ്ങിയപ്പോള്‍ വിവാഹം നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു.

ട്രാന്‍സ്ജണ്ടര്‍ ബോര്‍ഡ് സംസ്ഥാന അംഗമാണ് സൂര്യ, ഇഷാന്‍ ജില്ലാ ഭാരവാഹിയും. നിയമപരമായ വിവാഹം ഒരുമിക്കാന്‍ കൊതിക്കുന്ന ട്രാന്‍സ് സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് വരന്റെയും വധുവിന്റെയും ആശംസ.


Read More >>