ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനം- ഡോ. എം.സൂസപാക്യം 

Published On: 14 July 2018 1:00 PM GMT
ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനം- ഡോ. എം.സൂസപാക്യം 

കോട്ടയം: ജലന്തർ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനമാണെന്ന് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. തെറ്റ് ആരു ചെയ്താലും സഭക്ക് അപമാനകരമാണ്. ഇത്തരം സംഭവങ്ങൾ വേദന ഉണ്ടാക്കുന്നതാണെന്നും കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കിൽ സഭ അതിനു മറുപടി പറയാൻ ബാധ്യസ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളുടെ മറവിൽ സഭയെ താറടിക്കാനും അവഹേളിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ സഭയുടെ ആചാരങ്ങളെ പ്രതിഷേധ പ്രകടനങ്ങൾ കൊണ്ടു മാറ്റാനാകില്ലെന്നും സൂസപാക്യം പറഞ്ഞു. നീതി വിരുദ്ധമായി സഭ പെരുമാറിയിട്ടുണ്ട് എങ്കിൽ ന്യായീകരിക്കില്ല.

‌ആരാണ് കുറ്റകാർ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും തിരുത്തൽ നടപടിയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നീതിക്കു വേണ്ടിയായിരിക്കും സഭ നിലകൊള്ളുക. ധാർമികമൂല്യങ്ങൾ കൈവിടില്ല. സത്യം പുറത്തുവരണം, നീതി നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top Stories
Share it
Top