വന നിയം അട്ടിമറിച്ചത് വ്യാജപ്രമാണക്കാരെ സംരക്ഷിക്കാനെന്ന് സുശീല ഭട്ട്

Published On: 21 Jun 2018 8:30 AM GMT
വന നിയം അട്ടിമറിച്ചത് വ്യാജപ്രമാണക്കാരെ സംരക്ഷിക്കാനെന്ന് സുശീല ഭട്ട്

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇ.എഫ്.എല്‍ നിയമം അട്ടിമറിച്ചത് തോട്ടം മേഖലയിലെ വ്യാജപ്രമാണക്കാരെ സഹായിക്കാനാണെന്ന് സ്പെഷ്യല്‍ പ്ലീഡറായ സുശീല ഭട്ട്. ഏത് അറ്റം വരെയും പോയി കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് അവര്‍ക്ക് ഉപകാരപ്പെടില്ല. നിയമത്തിന്റെ പിന്‍ബലമില്ലാത്ത ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും സുശീല ഭട്ട് പറഞ്ഞു.

രാഷ്ട്രപതി അംഗീകരിച്ച നിയമത്തെ ആര്‍ക്കും അട്ടിമറിക്കാനാവില്ലെന്നും വനംകൊള്ള പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇതെന്നും സുശീല ഭട്ട് പ്രതികരിച്ചു. ചട്ടം 300 പ്രകാരം നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

എന്നാല്‍ ചെറുകിട കര്‍ഷകരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് സി.പി.ഐയും രംഗത്തെത്തി. ഇ.എഫ്.എല്‍ മാറ്റം തോട്ടം മേഖലയെ സഹായിക്കാനാണെന്നും തൊഴിലാളികളുടേയും കൂടി താത്പര്യം കണക്കിലെടുത്താണ് മന്ത്രിസഭാ തീരുമാനമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top Stories
Share it
Top