ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ്...

ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് നിലവില്‍ സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്.

ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേര്‍ ഡിസംബര്‍ 20 മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷന്‍ നേരിടുകയാണ്. ജേക്കബ് തോമസ് നടത്തിയ വിമര്‍ശനത്തിനെതിരേ സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആദ്യ പുസ്തകത്തിലും കാര്യവും കാരണവും എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നെങ്കിലും സമിതിക്കു മുമ്പില്‍ ജേക്കബ് തോമസ് വിശദീകരണം നല്‍കിയിരുന്നില്ല.

Read More >>