പിണറായിലെ ദുരൂഹമരണങ്ങള്‍: കുടുംബത്തിലെ ശേഷിച്ച അംഗം പോലീസ് കസ്റ്റഡിയില്‍

Published On: 2018-04-24 06:00:00.0
പിണറായിലെ ദുരൂഹമരണങ്ങള്‍: കുടുംബത്തിലെ ശേഷിച്ച അംഗം പോലീസ് കസ്റ്റഡിയില്‍

തലശ്ശേരി: പിണറായി പടന്നക്കരയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് കുടുംബത്തിലെ ശേഷിച്ച അംഗം സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയുടെ അച്ഛന്‍ വണ്ണത്താം വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല എന്നിവരുടെ ആന്തരികാവയവ പരിശോധനയില്‍ അലുനിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്. കോഴിക്കോട് ഫോറന്‍സിക്ക് ലാബിലാണ് ആന്തരികാവയവങ്ങളുടെ പരിശോധനകള്‍ നടത്തിയത്. നാലുമാസത്തിനിടെ നടന്ന മൂന്ന് മരണങ്ങളും സമാനമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആറു മാസം മുമ്പ് സൗമ്യയുടെ രണ്ടാമത്തെ മകള്‍ കീര്‍ത്തനയും സമാന സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.

Top Stories
Share it
Top