സ്വമി അഗ്നിവേശിന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം അപലപനീയം: മുഖ്യമന്ത്രി

Published On: 2018-07-18T09:00:00+05:30
സ്വമി അഗ്നിവേശിന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം അപലപനീയം: മുഖ്യമന്ത്രി

വെബ്‌ഡെസ്‌ക്: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെയുള്ള സംഘപരിവാര്‍ വിഭാഗങ്ങളുടെ ആക്രമണം തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികളുടെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം ജാര്‍ഖണ്ഡിലെ പാക്കൂറില്‍ എത്തിയിരുന്നത്.

അവിടെ മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലായിരുന്നു അദ്ദേഹത്തിന് നേരെ സംഘപരിവാര്‍ ആക്രമണം ഉണ്ടായത്. അതുകൊണ്ട് പതിവു രീതിയില്‍ ബി.ജെ.പി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനും സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് സ്വാമി അഗ്‌നിവേശ്.

തങ്ങളുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു. മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ രംഗത്തുവരേണ്ടതുണ്ടെന്നും പിണറായി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.

<>

Top Stories
Share it
Top