ബിജെപിയുടെ ശ്രമം രാജ്യത്തെ ഹിന്ദു സാമ്രാജ്യമാക്കാൻ: സ്വാമി അഗ്നിവേശ്

Published On: 6 Aug 2018 1:45 PM GMT
ബിജെപിയുടെ ശ്രമം രാജ്യത്തെ ഹിന്ദു സാമ്രാജ്യമാക്കാൻ: സ്വാമി അഗ്നിവേശ്

കൊച്ചി: മോദിയും ഗോഡ്സെയും നിലകൊള്ളുന്നത് ഒരേ ആശയത്തിന്റെ വക്താക്കളായിട്ടാണെന്നും രാജ്യത്തെ ഹിന്ദു സാമ്രാജ്യമാക്കാനാണ് ബി ജെ പി യുടെ ശ്രമമെന്നും സ്വാമി അഗ്നിവേശ് കൊച്ചിയിൽ പറഞ്ഞു. യുവാക്കൾ മഹാത്മ ഗാന്ധിയുടെ സനാതന ധർമവും ജീവിതവും സ്വതന്ത്രമായി പഠിക്കണം. ഭരണ ഘടനക്കും ഗാന്ധിജിയുടെ ആശയങ്ങൾക്കുമെതിരെയുള്ള ആക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിക്രമം കൊണ്ട് ഒരിക്കലും ആശയങ്ങളെ നേരിടാൻ പറ്റില്ലെന്നും സ്നേഹം കൊണ്ട് മാത്രമെ അതിന് കഴിയു എന്നും അദ്ദേഹം പറഞ്ഞു.

ആരെ ആരാധിക്കണമെന്നും എങ്ങനെ വേണമെന്നും തീരുമാനിക്കുന്ന കൂട്ടമാണ് സംഘപരിവാർ, ഇവർക്കെതിരെ ഒരുമിച്ച് പോരാടണം. ബീഫ് സൂക്ഷിച്ചുവെന്നും പശുവിനെ കടത്തിയെന്നും ആരോപിച്ച് അവർ ആളുകളെ കൊല്ലുന്നു. ഗൗരി ലങ്കേഷും കൽബുർഗിയും എല്ലാം അതിന്റെ ഇരികളാണ്. പേരിൽ മാത്രമാണ് മാറ്റമുള്ളത് ഇത് ചെയ്യുന്നതെല്ലാം ആർഎസ്എസ്സാണ്. ആർഎസ്എസിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും സ്വാമി അ​ഗ്നിവേശ് പറഞ്ഞു.

സ്വാമി രാജ്യത്തിന്റെ ശബ്ദമാണെന്നും ജനങ്ങൾ സ്വാമിക്കൊപ്പം ഉണ്ടെന്നും ജസ്റ്റിസ് പി. കെ ഷറഫുദീൻ പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി എം മൈക്കിൾ സ്വാഗതം പറഞ്ഞു. പി എം സുരേന്ദ്രൻ, അഡ്വ. ജോൺസൺ പി ജോണ് എന്നിവർ സംസാരിച്ചു.

Top Stories
Share it
Top