സീറോ മലബാര്‍ സഭാ ഭൂമിയിടപാട്; പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍

അങ്കമാലി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കത്തിന് ശ്രമം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍...

സീറോ മലബാര്‍ സഭാ ഭൂമിയിടപാട്; പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍

അങ്കമാലി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കത്തിന് ശ്രമം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും പുതിയ അഡ്മിനിസ്ട്രേറ്റര്‍. ഇതിനായ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ് മാര്‍ ജേക്കബ് മനത്തോടത്ത്.

അനാവശ്യ ചര്‍ച്ച വേണ്ടെന്നും മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. അഡ്മിനിസ്ട്രേറ്റര്‍ ഇല്ലാത്തപ്പോള്‍ ചുമതല ഫാ. വര്‍ഗീസ് പൊട്ടയ്ക്കലിനാണ്. സഹായ മെത്രാന്മാര്‍ ഉണ്ടായിരിക്കെയാണ് തീരുമാനം.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം അന്വേഷിക്കാന്‍ പുതിയ സമിതിയെ നിയമിക്കുമെന്ന് നിയുക്ത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭൂമി ഇടപാടിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടാതായി കർദിനാൾ തന്നെ സമ്മതിച്ചതാണ്. സഭയിൽ മാനസിക അകൽച്ചയുണ്ടെന്നും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചുമതലയാണ് തന്നില്‍ ഏൽപ്പിക്കപ്പെട്ടതെന്നും മാര്‍ മനത്തോടത്ത് ഇന്നലെ കൊച്ചിയില്‍ പറഞ്ഞു.

Read More >>