പെരുന്നാളിന്റെ പെരുമയും കാസർഗോഡിന്റെ മഹിമയുമായി തളങ്കര തൊപ്പി

തളങ്കര തൊപ്പിയുമായി അബൂബക്കർ റഹ്മാൻ തന്റെ തുണിക്കടയിൽ കാസർകോട്: കാസർഗോഡിന്റെ മഹിമയും അഭിമാനവുമാണ് തളങ്കര തൊപ്പി. പെരുന്നാൾ നാളിലെങ്കിലും തളങ്കര...

പെരുന്നാളിന്റെ പെരുമയും കാസർഗോഡിന്റെ മഹിമയുമായി തളങ്കര തൊപ്പി

തളങ്കര തൊപ്പിയുമായി അബൂബക്കർ റഹ്മാൻ തന്റെ തുണിക്കടയിൽ

കാസർകോട്: കാസർഗോഡിന്റെ മഹിമയും അഭിമാനവുമാണ് തളങ്കര തൊപ്പി. പെരുന്നാൾ നാളിലെങ്കിലും തളങ്കര തൊപ്പി അണിയുകയെന്നത് ഓരോ മുസൽമാന്റെയും അന്തസ്സാണ്. തളങ്കരയുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഈടുവെപ്പായി അപൂർവം ചിലർ ഇന്നും തൊപ്പി നിർമാണം നടത്തുന്നു ഒരു കാലത്ത് ആഫ്രിക്കൻ ഭൂഖണ്ഡം വരെ തളങ്കര തൊപ്പിയെത്തിയിരുന്നു. കൂടാതെ അറേബ്യൻ രാജ്യങ്ങളിലും മുംബൈയിലും പ്രസിദ്ധമായിരുന്നു. കൈയ്യിൽ തുന്നിയെടുത്ത ഈ തൊപ്പി ധരിക്കുകയെന്നത് പ്രത്യേകിച്ച് ധനികരായ മുസൽമാൻമാരുടെ അഭിമാനമായിരുന്നു.

പരുത്തി നൂൽ കൊണ്ട് പ്രത്യേക രീതിയിൽ പുരുഷൻമാർ തൊപ്പി തുന്നുകയും സ്ത്രീകൾ അലങ്കാര പണികൾ നടത്തുകയും ചെയ്തിരുന്നു. അലങ്കാര പണികളാണ് അതിന്റെ മേന്മ. അറബിക് പേർഷ്യൻ നിസ്കാര പായകളിലെ കലിഗ്രാഫ് രീതികളാണ് ഇതിന് ഉപയോഗിക്കുന്നത്. എന്നാൽ ആധുനികതയുടെ കടന്നുകയറ്റത്തിൽ തളങ്കര തൊപ്പിക്കും നിലനിൽപ്പില്ലാതായി. റമദാൻ നാളുകളിൽ വ്രതശുദ്ധിയോടൊപ്പം തളങ്കര തൊപ്പി ധരിക്കലും പ്രധാനമായിരുന്നു. പുതുതലമുറ ഇതിൽ നിന്നും പിൻ വലിഞ്ഞതോടെ രണ്ട് - മൂന്നു കുടുംബങ്ങളിൽ മാത്രമായി ഒതുങ്ങി. തളങ്കര ഖാസിലേനിലെ അബൂബക്കർ മുസ്ലിയാർ മരിച്ചതോടെ കാസർകോട്ടെ തുണി വ്യാപാരിയായ മകൻ അബൂബക്കർ റഹ്മാൻ ഈ പാരമ്പര്യത്തിന്റെ നൂൽ കോർക്കുന്നു. 100 - 300 രൂപ വരെ ഒരു തൊപ്പിക്ക് വില ലഭിക്കുന്നു. എന്നാൽ ഇന്നും തളങ്കര തൊപ്പിക്ക് ആവശ്യക്കാർ ഏറെക്കുണ്ടെന്ന് അബുബക്കർ പറഞ്ഞു.

Read More >>