താനൂർ എംഎൽഎയുടെ കാറിൽ ബസിടിച്ചു

മലപ്പുറം: താനൂർ എംഎൽഎ വി അബ്ദു റഹ്മാന്റെ കാറിൽ ബസിടിച്ച് അപകടം. എം.എൽ.എക്ക് പരിക്കില്ല. ഉച്ചക്ക് ഒരു മണിയോടെ കോട്ടക്കൽ ബസ് സ്റ്റാൻഡിനു സമീപമാണ്...

താനൂർ എംഎൽഎയുടെ കാറിൽ ബസിടിച്ചു

മലപ്പുറം: താനൂർ എംഎൽഎ വി അബ്ദു റഹ്മാന്റെ കാറിൽ ബസിടിച്ച് അപകടം. എം.എൽ.എക്ക് പരിക്കില്ല. ഉച്ചക്ക് ഒരു മണിയോടെ കോട്ടക്കൽ ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം. മലപ്പുറത്തേക്ക് പോകുകയായിരുന്ന എംഎൽഎയുടെ കാറിന് പിന്നിൽ തിരൂർ- മഞ്ചേരി റൂട്ടിലോടുന്ന സൂപ്പർ ജെറ്റ് എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

സീബ്ര ലൈനിലൂടെ യാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത് കണ്ട് എംഎൽഎയുടെ കാർ നിർത്തിയതിനിടെയായിരുന്നു സംഭവം. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് കാറിലിടിച്ചാണ് നിന്നത്. കാറിന്റെ പുറകിലെ ഗ്ലാസ് പൂർണമായും തകർന്നു. എംഎൽഎയും ഡ്രൈവറും സഹായിയുമാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

മഞ്ചേരിയിലേക്കുള്ള കെഎസ്ആർടിസി ബസുമായി മത്സര ഓട്ടത്തിലായിരുന്നു സ്വകാര്യ ബസെന്ന് നാട്ടുകാർ പറഞ്ഞു. കോട്ടക്കൽ പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് കോട്ടക്കലിൽ അൽപ്പ നേരം ഗതാഗത തടസമുണ്ടായി. അപകടകരമായ രീതിയിൽ കാറിനെ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വഴിയിൽ വെച്ച് ബസ് ഡ്രൈവറെ താക്കീത് ചെയ്തിരുന്നതാണെന്നും വീണ്ടും അമിത വേഗത തുടർന്നതാണ് അപകടത്തിനിടയാക്കിയതെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു.

Story by
Read More >>