ടെലിവിഷൻ ശിൽപ്പശാലയ്ക്ക് തിരശീല വീണു

Published On: 21 Jun 2018 4:15 PM GMT
ടെലിവിഷൻ ശിൽപ്പശാലയ്ക്ക് തിരശീല വീണു

തിരുവനന്തപുരം: മാധ്യമ വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കുമായി കേരള ചലച്ചിത്ര അകാദമി സംഘടിപ്പിച്ച ടെലിവിഷൻ ശിൽപ്പശാല സമാപിച്ചു.ഈ മാസം 16 ന് ആണ് ടെലിവിഷൻ ശിൽപ്പശാലയ്ക്ക് തുടക്കം കുറിച്ചത്. അന്നേ ദിവസം മുതൽ 21 വരെ നീണ്ടു നിന്ന ആറു ദിവസത്തെ ക്യാമ്പിൽ നിരവധി മുതിർന്ന മാധ്യമ പ്രവർത്തകരും സംവിധായകരും ക്ലാസ്സുകളെടുക്കുകയും ആശയങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

തിരുവനന്തപുരം സീമാറ്റിൽ വെച്ച നടന്ന ക്യാമ്പിന്റെ സമാപന ചടങ്ങ് പ്രശസ്ത സിനിമ താരം മധു ഉദ്ഘാടനം ചെയ്തു.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും പ്രശസ്ത സിനിമ സംവിധായകൻ കമൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചെയർപെഴ്സൻ ബിനാ പോളും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ക്യാമ്പ് ഡയറക്ടർ എം വിജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Top Stories
Share it
Top