ഒമ്പതുകാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

Published On: 10 July 2018 1:45 PM GMT
ഒമ്പതുകാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: ക്ലാസ്സ് മുറിയിൽ വച്ച് ഒമ്പതു വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചതിന് അധ്യാപകൻ അറസ്റ്റിൽ. തിരൂർ ബസ്സ്റ്റാൻറിന് സമീപത്തെ അബാക്കസ് സ്ഥാപനത്തിലെ അധ്യാപകൻ തേഞ്ഞിപ്പലം പെരുവള്ളൂർ കരുവാങ്കല്ല് അൻവർ സാദത്ത് (26) നെയാണ് തിരൂർ പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് - ജൂലൈ ഒന്നിനാണ് സംഭവം. ഗണിത ശാസ്ത്ര ശാഖയായ അബാകസ് പഠനത്തിന് ഞായറാഴ്ചകളിലാണ് വിദ്യാർത്ഥിനി എത്താറുള്ളത്. സംഭവ ദിവസം ഒമ്പതുകാരി മാത്രമാണ് ഉണ്ടായിരുന്നത്. ക്ലാസിനിടെ അധ്യാപകൻ വിദ്യാർത്ഥിനിയെ ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥിനി വിവരമറിയിച്ചതനുസരിച്ച് മാതാവ് പരാതി നൽകുകയായിരുന്നു. തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകി. തുടർന്ന് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Top Stories
Share it
Top