പറവൂർ ക്ഷേത്ര കവർച്ച: പ്രതികൾ പിടിയിൽ

പറവൂര്‍: വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പൊള്ളാച്ചിയില്‍ പിടിയില്‍. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ്...

പറവൂർ ക്ഷേത്ര കവർച്ച: പ്രതികൾ പിടിയിൽ

പറവൂര്‍: വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പൊള്ളാച്ചിയില്‍ പിടിയില്‍. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ് പിടിയിലായിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും തിരുവാഭരണം ഉള്‍പ്പടെയുള്ള മോഷണ മുതലുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഷാജി. മഹേഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. നിരവധി മോഷണ കേസുകളിൽ ഇവര്‍ പ്രതികളാണെന്നാണ് സൂചന. പ്രതികളെ കൊച്ചിയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തു വരികയാണ്. കവര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ടെന്നാണ് സൂചന.

ജൂൺ 12നാണ് രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണം നടക്കുന്നത്. തൃക്കപുരം ദേവീ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഓട് പൊളിച്ച് മോഷ്ടാക്കൾ അകത്തു കടന്നു. എന്നാൽ, അവിടെ നിന്ന് സ്വർണം ലഭിക്കാത്തതിനാൽ ക്ഷേത്രത്തിലെ ഓഫിസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവൻ സ്വർണാഭരണവും അറുപതിനായിരം രൂപയും കവർന്നത്.

സമീപത്തുള്ള ശ്രീനാരായണ ക്ഷേത്രത്തിലും മോഷണം നടന്നു. ഇവിടെ നിന്ന് 20 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്നിരുന്നു. ക്ഷേത്രത്തിലെ സിസിടിവിയും മോഷണം പോയിരുന്നു.

Read More >>