അങ്ങ് തായ്‌ലാന്റില്‍ പ്ലാസ്റ്റിക്‌സഞ്ചികള്‍ വിഴുങ്ങി ഡോള്‍ഫിന്‍ ചത്തടിഞ്ഞതില്‍ മനംനൊന്ത് കോഴിക്കോട്ട് ഒരു വേടന്‍

കോഴിക്കോട് ബീച്ചില്‍ വേടന്‍ തീര്‍ത്ത ഡോള്‍ഫിന്റെയും മല്‍സ്യകന്യകയുടെയും മണല്‍ശില്‍പ്പങ്ങള്‍. വേടന്റെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും എടുത്ത ചിത്രം ...

അങ്ങ് തായ്‌ലാന്റില്‍ പ്ലാസ്റ്റിക്‌സഞ്ചികള്‍ വിഴുങ്ങി ഡോള്‍ഫിന്‍ ചത്തടിഞ്ഞതില്‍ മനംനൊന്ത് കോഴിക്കോട്ട് ഒരു വേടന്‍

കോഴിക്കോട് ബീച്ചില്‍ വേടന്‍ തീര്‍ത്ത ഡോള്‍ഫിന്റെയും മല്‍സ്യകന്യകയുടെയും മണല്‍ശില്‍പ്പങ്ങള്‍. വേടന്റെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും എടുത്ത ചിത്രം

കോഴിക്കോട്: ഇന്നലെ ബീച്ചിലേക്ക് സവാരിക്കിറങ്ങിയവര്‍ ഈ കാഴ്ച്ച കണ്ടിട്ടുണ്ടാകും. കടല്‍തീരത്ത് മണ്ണില്‍ തീര്‍ത്ത ഒരു ഡോള്‍ഫിനും ഒരു മല്‍സ്യകന്യകയും. ഡോള്‍ഫിന്റെ വായില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുത്തിനിറച്ച നിലയിലാണുള്ളത്. അരികില്‍ കുറച്ചു ബോര്‍ഡുകളും കുത്തിവെച്ചിട്ടുണ്ട്. ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: പ്ലാസ്റ്റിക് വലിച്ചെറിയുന്നത് അവസാനിപ്പിക്കൂ. തായ്‌ലാന്റില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ വയറ്റില്‍ കുടുങ്ങി ഒരു ഡോള്‍ഫിന്‍ ചത്തടിഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക. ഭൂമിയെയും കടലിലനെയും സരക്ഷിക്കുക. ഇനിയൊരു ഡോള്‍ഫിനും ചാകാതിരിക്കട്ടെ.

കഴിഞ്ഞ ജൂലൈയിലായിരുന്നു തായ്‌ലാന്റില്‍ ഒരു ഡോള്‍ഫിന്‍ ചത്ത് കരക്കടിഞ്ഞത്. അതിന്റെ വയര്‍ തുറന്നു നോക്കിയപ്പോഴായിരുന്നു പ്ലാസ്റ്റിക്ക് സഞ്ചികള്‍ കുമിഞ്ഞു കിടക്കുന്നത് കാണുന്നത്. 80ഓളം പ്ലാസ്റ്റിക് സഞ്ചികളാണ് അതിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. ലോകത്തെ പ്ലാസ്റ്റിക് ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലാന്റ്.

എന്നാല്‍ വിദൂരത്തുള്ള തായ്‌ലാന്റ് എന്ന രാജ്യത്ത് ഒരു ഡോള്‍ഫിന്‍ ചത്തു കരയ്ക്കടഞ്ഞപ്പോള്‍ വേദനിച്ച പ്രകൃതിയെ ഇത്രമേല്‍ സ്‌നേഹിക്കുന്ന ഈ കലാകാരന്‍ ആരായിരിക്കും? തന്റെ കലാസൃഷ്ടിക്കടുത്തോ സന്ദേശങ്ങള്‍ എഴുതിവച്ച ബോര്‍ഡിലോ പേരുപോലും വെച്ചിട്ടില്ല. ഫോട്ടോകള്‍ പങ്കുവെക്കുന്ന സാമൂഹ്യമാദ്ധ്യമമായ ഇന്‍സ്റ്റാഗ്രമിലെ വേടന്‍ (vedan) എന്ന ഐഡി മാത്രം എഴുതിയിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ വന്ന് പരതിയപ്പോള്‍ വേടന്റെ പ്രൊഫൈല്‍ കണ്ടുകിട്ടി. പക്ഷം പേരും വിവരങ്ങളുമില്ല. പകരം ഇങ്ങനെ എഴുതിയിരിക്കുന്നു: സ്വപ്‌നങ്ങള്‍ തേടിയിറങ്ങിയ വേടനാണ് ഞാന്‍. ഈ കാണുന്നതെല്ലാം ഞാനെടുത്ത ചിത്രങ്ങളും എന്റെ മനസിലെ തോന്നലുകളും. ഈ വേടനോട് പേരോ നാടോ ഊരോ ചോദിക്കരുത്.

വേടന്റെ നന്മ നിറഞ്ഞ ഈ കലാസൃഷ്ടി ഒരാളെയെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ നിന്നും പിന്തിരിപ്പിക്കും എന്ന് മന്നുക്ക് പ്രത്യാശിക്കാം. മാലിന്യങ്ങളില്‍ നിന്നും കോഴിക്കോട് കടപ്പുറവും മുക്തമാകട്ടെ. ഡോള്‍ഫിനുകല്‍ നീന്തിത്തുടിക്കട്ടെ.

Story by
Read More >>