കണ്ണൂരില്‍  മാരകലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍

Published On: 2018-06-20 15:15:00.0
കണ്ണൂരില്‍  മാരകലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: മാരക മയക്കുമരുന്നുകളും നിരോധിത ഗുളികയുമായി യുവാവ് പിടിയില്‍. തലശ്ശേരി സെയ്ദാര്‍പള്ളി സ്വദേശി ബില്ലന്റകത്ത് വീട്ടില്‍ മിഹ്‌റാജ് കാത്താണ്ടി (34) യാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റൈ അടിസ്ഥാനത്തില്‍ എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് നിരോധിത ലഹരിമരുന്നുമായി യുവാവ് പിടിയിലായത്.

തലശ്ശേരി കേന്ദ്രീകരിച്ചുള്ള നിരവധി ലഹരിമരുന്ന് കച്ചവടക്കാരില്‍ ഒരാള്‍ മാത്രമാണ് പിടിയിലായ മിഹ്‌റാജ്. സ്‌കൂള്‍ കുട്ടികളാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാര്‍. അദ്യത്തെ ഒന്നോ രണ്ടോ തവണ പണം ഈടാക്കാതെ ലഹരി വസ്തുക്കള്‍ കുട്ടികള്‍ക്ക് നല്‍കുകയും ഇത്തരം കുട്ടികള്‍ ഇതില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ ഇവരെ ഇടനിലക്കാരാക്കി വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

Top Stories
Share it
Top