തത്സമയം ഡിജിറ്റൽ മീഡിയ വിങ്‌ ഡോ: എം കെ മുനീർ ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം: തത്സമയം പ്രദോഷ ദിനപത്രത്തിന്റെ ഡിജിറ്റല്‍ മീഡിയ വിഭാഗം ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എഡിറ്റര്‍...

തത്സമയം ഡിജിറ്റൽ മീഡിയ വിങ്‌ ഡോ: എം കെ മുനീർ  ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം: തത്സമയം പ്രദോഷ ദിനപത്രത്തിന്റെ ഡിജിറ്റല്‍ മീഡിയ വിഭാഗം ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍
എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ഡിജിറ്റല്‍ മീഡിയകളും മത്സരിച്ചു വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന കാലഘട്ടത്തില്‍ ഒരു പ്രദോഷ ദിനപത്രത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് ഡോ.എം.കെ മുനീര്‍ പറഞ്ഞു. വാര്‍ത്തകള്‍ പുതുമ നഷ്ടപ്പെടാതെ അതാത് ദിവസം തന്നെ അച്ചടി രൂപത്തില്‍ നമ്മുടെ കൈകളിലേക്കെത്തുമ്പോള്‍ അതിന് വിശ്വാസ്യത കൂടുതലായിരിക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട പല പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കുന്നതിനായി വ്യാജ വാര്‍ത്തകള്‍ ചമക്കുന്നു എന്ന വാര്‍ത്ത കോബ്രാ കോസ്റ്റ് എന്ന ഡിജിറ്റല്‍ മീഡിയ പുറത്തുവിട്ടപ്പോള്‍ ഞെട്ടലോടെയാണ് നമ്മള്‍ ആ വാര്‍ത്തയെ സമീപിച്ചത്. അത്തരമൊരു സാഹചര്യത്തില്‍ 'എവിടെയാണ് ഇത്തരം മാധ്യമങ്ങളുടെ വിശ്വാസ്യത. അതോടൊപ്പം കേരളം ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്നും മുനീര്‍ പറഞ്ഞു. ജൂണ്‍ 19ന് തത്സമയം പത്രം പുറത്തിറങ്ങുമെന്നുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി.

സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി, ഒ രാജഗോപാല്‍ എംഎല്‍എ, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, തത്സമയം മാനേജിങ് ഡയരക്ടര്‍ പി കെ റഹീം എന്നിവര്‍ പങ്കെടുത്തു. തത്സമയം ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ ഡോ ഐ വി ബാബു നന്ദിയും പറഞ്ഞു.

Read More >>