താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം

Published On: 2018-06-16T14:00:00+05:30
താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം

കോഴിക്കോട്: കനത്ത മഴയെതുടര്‍ന്ന് മണ്ണിടിഞ്ഞ് പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. റോഡിന്റെ ഒരു ഭാഗം അടിയന്തരമായി പുനഃനിര്‍മ്മിക്കുമെന്നും ഒരാഴ്ചയ്ക്കകം ഗതാഗതം പുനഃസ്ഥാപിക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി കല്‍പ്പറ്റ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ചിപ്പിലിത്തോട് വരെ സര്‍വ്വസ് നടത്തും.കോഴിക്കോട് നിന്ന് വരുന്ന ബസ്സുകള്‍ ഒന്നാം വളവിന് താഴെ സര്‍വ്വീസ് നടത്തും.സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ കുറ്യാടി ചുരം വഴിയും പാലക്കാട് തൃശൂര്‍ ബസ്സുകള്‍ മേപ്പാടി - നാടുകാണി ചുരം വഴിയും താല്‍ക്കാലികമായി സര്‍വ്വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ കുറ്യാടി ചുരം വഴിയും പാലക്കാട് തൃശൂര്‍ ബസ്സുകള്‍ മേപ്പാടി - നാടുകാണി ചുരം വഴിയും താല്‍ക്കാലികമായി സര്‍വ്വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് മാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി എടുക്കും. വയനാട് ഒറ്റപ്പെട്ടിട്ടില്ല. ഇത്തരം പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി എം.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top