താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാത; കൊങ്കണ്‍ അധികൃതരുമായി ജി. സുധാകരൻ ചര്‍ച്ച നടത്തി

കണ്ണൂർ: താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാതയുള്‍പ്പെടെ സമാന്തര പാത നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഇതുമായി...

താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാത; കൊങ്കണ്‍ അധികൃതരുമായി ജി. സുധാകരൻ ചര്‍ച്ച നടത്തി

കണ്ണൂർ: താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാതയുള്‍പ്പെടെ സമാന്തര പാത നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കൊങ്കണ്‍ റെയില്‍വേ അധികൃതരുമായി കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം അറിയിച്ചു.

ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ താമരശ്ശേരി ചുരത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. 35 കിലോമീറ്റര്‍ വരുന്ന ചുരം റോഡില്‍ അഞ്ചര കിലോമീറ്ററോളം തുരങ്കം നിര്‍മിക്കും. സമാന്തര പാത വരുന്നതോടെ ഉരുള്‍പൊട്ടലുണ്ടായാലും സുഗമമായ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചുരംറോഡിന്റെ ഭാഗങ്ങള്‍ മൂന്ന് മാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിര്‍മിക്കുന്ന തീരദേശ പാതയില്‍ ആവശ്യത്തിന് വീതിയില്ലാത്ത സ്ഥലങ്ങളില്‍ എലിവേറ്റഡ് ഹൈവേകളും ഫ്‌ളൈ ഓവറുകളും നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയതായും ഇത് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 600 കിലോമീറ്ററോളം വരുന്ന ദീരദേശ പാതയില്‍ 60 കിലോമീറ്റര്‍ മാത്രമാണ് ആവശ്യമായ സ്ഥലം ലഭ്യമായിരിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുനീക്കി വേണം ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍. ഇതൊഴിവാക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>