സര്‍ക്കാരിനും  പാര്‍ട്ടിക്കും നന്ദി പറഞ്ഞ് അഭിമന്യുവിന്റെ കുടുംബം

Published On: 2018-07-18T20:45:00+05:30
സര്‍ക്കാരിനും  പാര്‍ട്ടിക്കും നന്ദി പറഞ്ഞ് അഭിമന്യുവിന്റെ കുടുംബം

കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി മുഹമ്മദിന്റെ അറസ്റ്റില്‍ സര്‍ക്കാരിനും പാർട്ടിക്കും നന്ദി അറിയിച്ച് അഭിമന്യുവിന്റെ കുടുംബം. കുറ്റവാളികളെ പിടിച്ചതു കൊണ്ടായില്ല, അവര്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയണമെന്നും അഭിമന്യുവിന്റെ അച്ഛന്‍ പറഞ്ഞു. അഭിമന്യുവിനെ ഇന്ന് കേരളത്തിലെ എത്രയോ പേര്‍ സ്വന്തം മകനായി കരുതുന്നു. അവന് ആത്മശാന്തി ലഭിക്കാന്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതി മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ആണ് ഇന്ന് പിടിയിലായത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്.

Top Stories
Share it
Top