ഹിന്ദു പാകിസ്താൻ പരാമർശം: തരൂരിന് സിപിഎം പിന്തുണ

തിരുവനന്തപുരം: ഹിന്ദു പാകിസ്താൻ പരാമർശത്തിൽ ശശി തരൂരിന് പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തരൂരിനെതിരായുള്ള ആക്രമണം...

ഹിന്ദു പാകിസ്താൻ പരാമർശം: തരൂരിന് സിപിഎം പിന്തുണ

തിരുവനന്തപുരം: ഹിന്ദു പാകിസ്താൻ പരാമർശത്തിൽ ശശി തരൂരിന് പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തരൂരിനെതിരായുള്ള ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോടിയേരി പറഞ്ഞു .

തരൂരിനെ പിന്തുണക്കാൻ കോൺഗ്രസിന് മടിയാണുള്ളത്. ഇതുവഴി കോൺ​ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് പുറത്തു വരുന്നത്. ആർഎസ്എസിന് മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ് കോൺ​ഗ്രസെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം മന്ത്രിസഭാ പുന:സംഘടന നിലവിൽ എൽഡിഎഫിന്റേയോ സിപിഎമ്മിന്റേയോ അജൻഡയിൽ ഇല്ലെന്ന് കോടിയേരി വ്യക്തമാക്കി. മുന്നണിയുമായി സഹകരിച്ചു നിൽക്കുന്നവരെ എങ്ങനെ പ്രായോഗികമായി സഹകരിപ്പിക്കാമെന്ന് എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് കോടിയേരി അറിയിച്ചു. വ്യാഴാഴ്ച്ച തുടങ്ങുന്ന സിപിഎം നേതൃയോ​ഗങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Read More >>