വൈലോപ്പിള്ളിയുടെ ഭാര്യ അന്തരിച്ചു; സംസ്ക്കാരം ഇന്ന്

തൃശ്ശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട്...

വൈലോപ്പിള്ളിയുടെ ഭാര്യ അന്തരിച്ചു; സംസ്ക്കാരം ഇന്ന്

തൃശ്ശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്.

1956-ലായിരുന്നു വൈലോപ്പിള്ളിയുമായുള്ള വിവാഹം. കുടുംബജീവിതം സുഖകരമായി മുന്നോട്ട് പോകാതിരുന്നതിനാൽ അധികം വൈകാതെ തന്നെ ബന്ധം വേർപിരിഞ്ഞിരുന്നു. ഡോ. ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവര്‍ മക്കളാണ്.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍.

Read More >>