ബൈക്കിൽ സഞ്ചരിക്കവെ യുവാവിന്റെ കണ്ണിൽ മുളക് പൊടി വിതറി പണവും സ്വർണവും കവർന്നു

Published On: 3 July 2018 7:15 AM GMT
ബൈക്കിൽ സഞ്ചരിക്കവെ യുവാവിന്റെ കണ്ണിൽ മുളക് പൊടി വിതറി പണവും സ്വർണവും കവർന്നു

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ റോഡില്‍ തടഞ്ഞ് കണ്ണില്‍ മുളകുപൊടി വിതറി അക്രമിച്ചു. 15 പവന്‍ സ്വര്‍ണവും 90,000 രൂപയും കൊള്ളയടിച്ചു. തിങ്കളാഴ്ച രാത്രി ബാഡൂർ പജ്ജന യിലാണ് സംഭവം. മൊഗ്രാല്‍ സ്വദേശി സുഹൈൽ (28) ആണ് അക്രമത്തിന് ഇരയായത്.

മറ്റൊരു ബൈക്കിലെത്തിയ രണ്ടു പേരാണ് അക്രമിച്ചത്. സുഹൈല്‍ മൊഗ്രാലിലെ വീട്ടില്‍ നിന്നും പെര്‍ളയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കൊള്ളയ്ക്കിരയായത്. ബദിയഡുക്ക പോലിസ് കേസെടുത്ത് അന്വേഷിക്കുന്നു. ഇതു വഴി പോയ യാത്രക്കാര്‍ റോഡിന് സമീപം യുവാവ് അബോധാവസ്ഥയില്‍ വീണ് കിടക്കുന്നത് കണ്ട് പോലിസില്‍ വിവരമറിയിക്കുകയും പോലിസ് എത്തി കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

നാലു ദിവസം മുമ്പ് ചെർക്കള എതിര്‍തോട് വീട്ടമ്മയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണാഭരണം കൊള്ളയടിച്ചിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് മറ്റൊരു കൊള്ള നടന്നത്. തൊട്ടടുത്ത സ്ഥലങ്ങളിലെ കൊള്ള നാട്ടുകാരെ ഭീതിയിലാക്കി. അതേ സമയം അന്വേണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ബദിയഡുക്ക എസ്ഐ അനിൽകുമാർ അറിയിച്ചു.

Top Stories
Share it
Top