ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരുടേയും അനുവാദം ആവശ്യമില്ല: മോഹൻലാൽ

Published On: 8 Aug 2018 3:45 PM GMT
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരുടേയും അനുവാദം ആവശ്യമില്ല: മോഹൻലാൽ

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വിരാമമിട്ട് നടൻ മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുത്തു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരുടേയും അനുവാദം ആവശ്യമില്ലെന്ന് മോഹൻ ലാല്‍ പറഞ്ഞു. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലേറെയായി ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളയാളാണ്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. സിനിമയില്‍ സമര്‍പ്പിച്ച എന്റെ അരങ്ങിനും ഒരുതിരശ്ശീലയുണ്ട് എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ആ തിരശ്ശീല വീഴുന്നതു വരെ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു.

ഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്യത്തെ സംരക്ഷിക്കാന്‍ ജാഗരൂകമായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യാതിഥി പങ്കെടുത്താല്‍ മുഖ്യമന്ത്രിയുടെയും പുരസ്‌കാരജേതാക്കളുടെയും സാന്നിധ്യം അപ്രസക്തമാകുമെന്ന വാദം ശരിയല്ലെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മോഹന്‍ലാലിനെ ക്ഷണിച്ചത് കൂട്ടായ തീരുമാനമാണെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.

Top Stories
Share it
Top