തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം: തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുത്- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published On: 2018-08-07T11:00:00+05:30
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം: തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുത്- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്, സബ് ഗ്രൂപ്പ് ഒീഫീസര്‍ എന്നീ തസ്തികയിലേക്ക് നിയമനം നടക്കാനിരിക്കെ ആളുകള്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡില്‍ നിയമനം വാങ്ങി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ദേവജാലിക എന്ന സോഫ്റ്റ്‌വെയര്‍ വഴിയാണ് അപേക്ഷകള്‍ നടത്തുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

ഉത്തരപേപ്പര്‍ മൂല്യ നിര്‍ണയം നടത്തുന്നതും ചുരുക്ക പട്ടികയും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമെല്ലാം ഈ സോഫ്റ്റ് വെയര്‍ വഴി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ മുന്‍കൂര്‍നല്‍കാമെന്ന വ്യജേനെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍ എം.രാജഗോപാലന്‍ നായര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ തട്ടിപ്പിനു പിന്നില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടവരുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ടെന്നും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും മന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

<>

Top Stories
Share it
Top