മനസ് മോശമായ ഒരാളായിരുന്നു തന്‍റെ എതിരാളി. തട്ടിപ്പു കേസിൽ ഉൾപ്പെട്ട, ഉപജാപകനായ നികേഷ് കുമാർ എന്തും ചെയ്യും. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് മതപുരോഹിതന്മാർ തലയിൽ കൈ വെച്ച് നിൽക്കുന്ന ചിത്രം വെച്ച് പ്രചരിപ്പിച്ചതാണ്. സുപ്രീംകോടതിയെ സ്റ്റേക്കായി സമീപിക്കുമെന്നും അന്തിമ വിജയം തനിക്കായിരിക്കുമെന്നും ഷാജി പറഞ്ഞു.

ഒരു വിധി കൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കാനാവില്ല: ഷാജി

Published On: 2018-11-09T12:36:37+05:30
ഒരു വിധി കൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കാനാവില്ല: ഷാജി

തൃശ്ശൂർ: തന്നെ ജയിപ്പിക്കാനല്ല, തോൽപ്പിക്കാൻ ഇത്തരമൊരു ലഘുലേഖ മതിയെന്ന് അഴീക്കോട് എം.എൽ.എയായിരുന്ന കെ.എം. ഷാജി. തന്നെ അയോഗ്യനാക്കിയ ഹൈകോടതി വിധിയിൽ ഏറ്റവും അപമാനമായി തോന്നിയത് താൻ വർഗീയത പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലാണെന്നും ഷാജി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

20 ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ എങ്ങനെ വർഗീയത പ്രചരിപ്പിക്കാനാണ്? മതേതര വിശ്വാസികളുടെ വോട്ട് കൊണ്ടാണ് ജയിച്ചത്. വർഗീയവാദിയുടെ വോട്ട് വേണ്ടെന്ന് തെരഞ്ഞെടുപ്പിന്‍റെ തലേന്നും പറഞ്ഞിരുന്നു. അഴിമതി കേസിൽ ഉൾപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനിലെ ഒരു ഉദ്യോഗസ്ഥൻ നോട്ടീസുകൾ പിടിച്ചെടുക്കും. അതിൽ ചിലത് തിരുകിക്കയറ്റും. വിവരാവകാശ അപേക്ഷ വരുമ്പോൾ അത് പുറത്തെടുക്കുമെന്നും അദ്ദേഹം ആരോപിച്ചു.മനസ് മോശമായ ഒരാളായിരുന്നു തന്‍റെ എതിരാളി. തട്ടിപ്പു കേസിൽ ഉൾപ്പെട്ട, ഉപജാപകനായ നികേഷ് കുമാർ എന്തും ചെയ്യും. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് മതപുരോഹിതന്മാർ തലയിൽ കൈ വെച്ച് നിൽക്കുന്ന ചിത്രം വെച്ച് പ്രചരിപ്പിച്ചതാണ്. സുപ്രീംകോടതിയെ സ്റ്റേക്കായി സമീപിക്കുമെന്നും അന്തിമ വിജയം തനിക്കായിരിക്കുമെന്നും ഷാജി പറഞ്ഞു.

ഒരു വിധി കൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കാനാവില്ല. ഏത് തരത്തിലാണ് കോടതിക്ക് ആ ബോധ്യം വന്നതെന്ന് മനസിലായിട്ടില്ല. ഇത്തരത്തിൽ ഒരു നോട്ടീസ് ഇറക്കാനുള്ള വിവരക്കേട് തനിക്കില്ല. മണ്ഡലത്തിലെ ഒരു വ്യക്തി പോലും നോട്ടീസ് കണ്ടിട്ടില്ല. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും.

400 വോട്ടിന് പരാജയപ്പെട്ടപ്പോൾ പ്രകാശൻ മാഷ് പോലും തന്നോട് കാണിക്കാത്ത വൃത്തികേടാണ് നികേഷ് കുമാർ കാണിച്ചത്. ഇത്തരത്തിലുള്ള ഒരാളോട് മൽസരിക്കേണ്ടി വന്നതിന്‍റെ ഗതികേടിൽ നിന്നുണ്ടായ കോടതി വിധിയാണിതെന്നും ഷാജി പറഞ്ഞു.

Top Stories
Share it
Top