തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Published On: 10 May 2018 7:30 AM GMT
തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്‌. ലേക്ക് പാലസ് റിസോര്‍ട്ടിനായി അനധികൃതമായി റോഡ് നിര്‍മ്മിച്ച കേസിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവജനതാദള്‍ പ്രവര്‍ത്തകന്‍ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തിലാകണമെന്നും ഉത്തരവില്‍ പറയുന്നു. നാല് മാസത്തെ സമയപരിധിയാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കോടതി നല്‍കിയിരിക്കുന്നത്. എല്ലാ മാസത്തിലെ അഞ്ചാമത്തെ പ്രവൃത്തി ദിനത്തിലും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

Top Stories
Share it
Top