തൊടുപുഴയിലെ കൂട്ടകൊല: രണ്ട് പേർ കസ്റ്റഡിയിൽ

Published On: 2018-08-03 07:15:00.0
തൊടുപുഴയിലെ കൂട്ടകൊല: രണ്ട് പേർ കസ്റ്റഡിയിൽ

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെടുത്തു. അന്വേഷണസംഘം ഇവരെ കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലായവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. കസ്റ്റഡിയിലായവരെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. വീടിനു പിന്നിലുള്ള കുഴിയില്‍നിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top Stories
Share it
Top