തൊടുപുഴ കൂട്ടക്കൊലപാതകം; റിട്ട. പൊലീസുകാരന്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു

തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ റിട്ട. പൊലീസുകാരന്‍ ഉള്‍പ്പടെ സംശയത്തിന്റെ നിഴലില്‍. ഇരുപതോളം പേരെ...

തൊടുപുഴ കൂട്ടക്കൊലപാതകം; റിട്ട. പൊലീസുകാരന്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു

തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ റിട്ട. പൊലീസുകാരന്‍ ഉള്‍പ്പടെ സംശയത്തിന്റെ നിഴലില്‍. ഇരുപതോളം പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു. ഇതില്‍ വിരമിച്ച പൊലീസുകാരനും ഉള്‍പ്പെടുന്നു. ചോദ്യം ചെയ്യലില്‍ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് ലിഭിച്ച നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇടുക്കിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്ത് നിന്ന് ഇവരെ പിടികൂടിയത്. അതേസമയം, അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെയാണ് ഒരാളെക്കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവാണ് ഇന്ന് പിടിയിലായത്. നാലുപേരെയും ഇടുക്കിയില്‍ എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്യും. കള്ളനോട്ട് കേസിലെ പ്രതിയാണ് ഷിബു.

അതേസമയം, കൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നാല് വിരലടയാളങ്ങളില്‍ പൊലീസിന് സംശയം ഉണ്ട്. വീട്ടുകാരുടേതല്ലാത്ത നാല് വിരലടയാളങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മരിച്ച കൃഷ്ണന്റെ മൊബൈലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കൃഷ്ണന്‍ പല സിമ്മുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിമ്മുകള്‍ മാറിയിട്ടും സ്ഥിരമായി വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ നമ്പരുകളുടെ ഉടമകളുടെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. ഇതര സംസ്ഥാനത്തുള്ള ചിലരുടെ ഫോണ്‍ നമ്പരുകളും കൂട്ടത്തിലുണ്ട്.

കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരേയും പൊലീസ് തേടുന്നുണ്ട്. വണ്ണപ്പുറം - ചേലച്ചുവട് സംസ്ഥാന പാതയിലെ പത്ത് സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കൊലപാതകം നടന്നത് അര്‍ധരാത്രിയോടടുത്താണെന്നാണ് പൊലീസ് നിഗമനം. ഈ സമയത്ത് പിക്കപ് വാനും ജീപ്പും സാന്‍ട്രോ കാറുമെല്ലാം ഇതുവഴി കടന്നുപോയിട്ടുണ്ട്. അസ്വാഭാവികമായ രീതിയില്‍ പോയ വാഹനങ്ങളില്ലെങ്കിലും ചേലച്ചുവട് ഭാഗത്തുനിന്ന് വന്ന് തിരികെപോയ ചില വാഹനങ്ങളുടെ ഉടമകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Story by
Next Story
Read More >>