കോടികള്‍ കയ്യില്‍ വരും’; കൂട്ടക്കൊലക്കേസില്‍ പിടിയിലായവരുടെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന്റെ ശബ്ദരേഖ പുറത്ത്. കോടികൾ ഉടനെ കൈയ്യിൽ വരുമെന്ന്...

കോടികള്‍ കയ്യില്‍ വരും’; കൂട്ടക്കൊലക്കേസില്‍ പിടിയിലായവരുടെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന്റെ ശബ്ദരേഖ പുറത്ത്. കോടികൾ ഉടനെ കൈയ്യിൽ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സുഹൃത്തുമായുളള സംഭാഷണത്തിനിടെ കോടികളുടെ കാര്യം ഷിബു പറയുന്നത്. സുഹൃത്തിനോട് ആവശ്യപ്പെടുന്നത് 50,000 രൂപയാണ്. പണമില്ലെന്ന് പറയുന്ന സുഹൃത്തിനോട് ക്രിട്ടിക്കല്‍ പണി എടുത്താല്‍ സാമ്പത്തികം കണ്ടെത്താനാകുമെന്നും ഷിബു പറയുന്നു.

ബിസിനസ് ചീഫിന് നല്‍കാനാണ് പണമെന്നും തിരുവനന്തപുരത്തുളള ചീഫിന് പണം നല്‍കിയാല്‍ പ്രശസ്തനാകുമെന്ന് സുഹൃത്തിനോട് പറയുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ ഇയാള്‍ ഇടക്കിടെ തൊടുപുഴയില്‍ എത്തിയിരുന്നതായും ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഷിബു അടക്കം നാലുപേരെ തിരുവനന്തപുരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷിബുവിന് തൊടുപുഴയിൽ സാമ്പത്തിക ഇടപാടുണ്ടെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട കൃഷ്ണനുമായി ഷിബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലായ ഷിബുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു കേസുകളുണ്ട്.

അതേസമയം, നിധി കണ്ടെത്തുന്നതിനായി ചിലർ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൃഷ്ണൻ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കുമുൻപ് ഇവർ അടുപ്പിച്ച് വീട്ടിൽ എത്തിയിരുന്നതായാണ് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ, കൃഷ്ണന്റെ വീട്ടിൽനിന്നും അപരിചിതരായ നാലുപേരുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്.

Read More >>