നീല്‍ സലാം, ലാല്‍ സലാം; ഐസക്കിന്റെ ബജറ്റ് കവറില്‍ അയ്യങ്കാളിയും പഞ്ചമിയും

ഇത്തവണ ബജറ്റിന്റെ കവര്‍ എന്തായിരിക്കണമെന്ന് കൂലങ്കുഷമായി ചിന്തിച്ചുവത്രെ ഐസക്. ഒടുവില്‍ പി എസ് ജലജയുടെ അയ്യങ്കാളി ചിത്രത്തിലാണ് അന്വേഷണം അവസാനിച്ചത്.

നീല്‍ സലാം, ലാല്‍ സലാം; ഐസക്കിന്റെ ബജറ്റ് കവറില്‍ അയ്യങ്കാളിയും പഞ്ചമിയും

എന്തും ശ്രദ്ധയോടെ ചെയ്യുന്നയാളാണ് ധനമന്ത്രി തോമസ് ഐസക്. അതുകൊണ്ടു തന്നെയാവാം അദ്ദേഹം കേരളത്തിലെ ധനമന്ത്രി പദവിയിലെത്തിയതും. ബജറ്റ് പ്രസംഗത്തില്‍ ഉപയോഗിക്കേണ്ട കവിതയും പരാമര്‍ശങ്ങളും ബജറ്റിനു വേണ്ട തയ്യാറെടുപ്പുകള്‍ വരെ അദ്ദേഹം ഒരു സംഭവമാക്കും.

ഇത്തവണ ബജറ്റിന്റെ കവര്‍ എന്തായിരിക്കണമെന്ന് കൂലങ്കുഷമായി ചിന്തിച്ചുവത്രെ ഐസക്. ഒടുവില്‍ പി എസ് ജലജയുടെ അയ്യങ്കാളി ചിത്രത്തിലാണ് അന്വേഷണം അവസാനിച്ചത്. അതേ കുറിച്ച് ഐസക് തന്നെ പറയട്ടെ: ''ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കവര്‍ എന്തായിരിക്കണം? അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണ്. ചിത്രം കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. നമ്മുടെ നവോത്ഥാനനായകരില്‍ പ്രമുഖ സ്ഥാനം അദ്ദേഹത്തിനുണ്ട്.''

സ്ത്രീകള്‍ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകള്‍ക്കു നല്‍കുന്ന കവര്‍ ചിത്രങ്ങളായി നല്‍കേണ്ടത് എന്നും അദ്ദേഹം തീരുമാനിച്ചിരുന്നുവത്രെ. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ ഊന്നി ചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രകാരിയാണ് ജലജ.

ഗോഡ്‌ഫ്രേ ദാസ് കവര്‍ ഡിസൈന്‍ നിര്‍വഹിച്ചത്.


Read More >>