നരേന്ദ്രമോ​ദിക്ക് ആധുനിക കംസൻെറ ഭീരുത്വം- തോമസ് ഐസക്ക്

വെബ്ഡെസ്ക്ക്: സമഗ്രശിക്ഷാ അഭിയാൻ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നൽകേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുക വഴി ആധുനിക കംസന്റെ ഭീരുത്വമാണ്...

നരേന്ദ്രമോ​ദിക്ക് ആധുനിക കംസൻെറ ഭീരുത്വം- തോമസ് ഐസക്ക്

വെബ്ഡെസ്ക്ക്: സമഗ്രശിക്ഷാ അഭിയാൻ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നൽകേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുക വഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്രമോദിയും കേന്ദ്രസർക്കാരും പ്രകടിപ്പിക്കുന്നതെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്. കേരളത്തിന്റെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണെന്നും കുട്ടികളിൽപ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്രമോദിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അരോപിച്ചു.

കുഞ്ഞുങ്ങളോടൊന്നും ഇത്ര വൈരാഗ്യം പാടില്ല. പൊതുവിദ്യാഭ്യാസരംഗത്ത് കേരളം നടത്തിയ മുന്നേറ്റങ്ങൾ രാജ്യത്തിനാകെ മാതൃകയാകുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കോടി അനുവദിച്ചപ്പോൾ കേരളത്തിന് തുച്ഛമായ 206 കോടി മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇൻഡിക്കേറ്റീവ് ബജറ്റിൽ വകയിരുത്തിയിരുന്ന 413 കോടി രൂപയാണ് 206 കോടിയായി വെട്ടിച്ചുരുക്കിയത്. കുട്ടികളോട് കൊടുംക്രൂരതയാണ് ബിജെപി സർക്കാർ ചെയ്തതെന്നും അദ്ദേഹം പറയുന്നു.

സൗജന്യ പുസ്തകം, യൂണിഫോം, പെൺകുട്ടികൾക്ക‌് ആയോധന വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ടീച്ചർ ട്രെയ‌്നിങ‌് തുടങ്ങി 38 ഇനങ്ങൾക്കായി 1941.10 കോടിയുടെ പദ്ധതികളാണ‌് സംസ്ഥാനം ആവിഷ്കരിച്ചത‌്. ഈ പദ്ധതികളെല്ലാം പാടെ തഴയുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടതെന്നും ഇൻഡിക്കേറ്റീവ‌് ബജറ്റിൽ കാര്യമായ മാറ്റംവരുത്താതെ യുപിക്ക‌് 4773.10കോടിയും രാജസ്ഥാന‌് 2717.18 കോടിയും മധ്യപ്രദേശിന‌് 2406.60 കോടിയും തമിഴ‌്നാടിന‌് 1422കോടിയും അനുവദിച്ചപ്പോൾ കേരളത്തെയും കർണാടകത്തെയും പൂർണമായും തഴഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതയോടുള്ള ബിജെപിയുടെ പകപോക്കൽ സമീപനത്തിന് ഇപ്പോൾ കുഞ്ഞുങ്ങളും ഇരയാവുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

>

Read More >>