ചരിത്രകാരന്‍ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു

തിരുവനന്തപുരം: ചരിത്രകാരനും അയ്യൻകാളി ,പൊയ്കയിൽ അപ്പച്ചൻ പാമ്പാടി ജോൺ ജോസഫ് തുടങ്ങി കേരളത്തിലെ ദളിത് സാമൂഹ്യ ആത്മീയ നേതാക്കളുടെ ജീവചരിത്ര കർത്താവും,...

ചരിത്രകാരന്‍ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു

തിരുവനന്തപുരം: ചരിത്രകാരനും അയ്യൻകാളി ,പൊയ്കയിൽ അപ്പച്ചൻ പാമ്പാടി ജോൺ ജോസഫ് തുടങ്ങി കേരളത്തിലെ ദളിത് സാമൂഹ്യ ആത്മീയ നേതാക്കളുടെ ജീവചരിത്ര കർത്താവും, കേരള ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകൾ എന്ന ചരിത്ര പുസ്തക രചയിതാവുമായ ശ്രി ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ടി ഹീരാ പ്രസാദ് എന്നാണ് ശരിയായ പേര്.

1928 ജൂലൈ 29 ന് തിരുവല്ല ഓതറയിലാണ് ടി.എച്ച്.പി ചെന്താരശ്ശേരി ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് പ്രീ-ഡിഗ്രിയും തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എം ജി കോളേജില്‍ നിന്നും ബി എ, ബി കോം ഡിഗ്രികളും നേടി. അതിനുശേഷം അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. 1986 ല്‍ റിട്ടയര്‍ ചെയ്തു.

മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയത് ടി എച്ച് പി ചെന്താരശ്ശേരിയാണ്. തുടര്‍ന്ന് ഡോ. അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നീ നവോത്ഥാന നായകരെ കുറിച്ചും ജീവചരിത്രമെഴുതി. 2014 ല്‍ പ്രസിദ്ധീകരിച്ച കേരള നവോത്ഥാന നായകന്മാര്‍ എന്ന കൃതിയാണ് ചെന്താരശ്ശേരിയുടെ മറ്റൊരു സംഭാവന.

അംബേദ്കര്‍, അയ്യങ്കാളി എന്നിവരെക്കുറിച്ച് ഇംഗ്ലീഷിലും അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചു. നോവല്‍, നാടകം, യാത്രാവിവരണം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ രചനകള്‍ ഉണ്ടായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഷണല്‍ ദളിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Read More >>