മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മരണം; നിര്‍ത്താതെ പോയ കപ്പലിനായി തിരച്ചില്‍

Published On: 2018-08-07 05:15:00.0
മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മരണം; നിര്‍ത്താതെ പോയ കപ്പലിനായി തിരച്ചില്‍

കൊച്ചി: മുനമ്പത്തുനിന്നു പോയ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചു. 12 പേർക്കു പരുക്ക്. 15 പേരാണു ബോട്ടിലുണ്ടായിരുന്നത്. ഓഷ്യാന എന്ന ബോട്ടാണു അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ കപ്പലേതെന്ന് തിരിച്ചറിയാനായിട്ടില്ല.

ഇന്നു പുലര്‍ച്ചെ മൂന്നിന് ഉള്‍ക്കടലില്‍ വച്ചായിരുന്നു അപകടം. മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ട് പൂർണമായും തകർന്നു. കപ്പലിന് വേണ്ടി കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് മുനമ്പത്തു നിന്നും കൂടുതല്‍ ബോട്ടുകള്‍ ഉള്‍ക്കടലിലേക്ക് പോയിട്ടുണ്ട്. കേരള തീരത്തുനിന്നും നിന്ന് 30 നോട്ടിക്കല്‍ മൈയിലാണ് അപകടം നടന്നിരിക്കുന്നത്. മൃതദേഹവുമായി പരുക്കേറ്റവരുമായി 11 മണിയോടെ ആദ്യബോട്ട് കൊച്ചി തീരത്ത് എത്തുമെന്ന് പൊലീസ് പറഞ്ഞു.

ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കുളച്ചലില്‍ നിന്നുള്ളവരായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായി തകര്‍ന്നു. കപ്പല്‍ ഏതാണെന്ന് തിരക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഫിഷറിസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Top Stories
Share it
Top