പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്‌

Published On: 2018-08-02T14:00:00+05:30
പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്‌

പാലക്കാട്: പാലക്കാട് മുനിസിപ്പല്‍ ബസ്റ്റാന്റിന് സമീപം മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. നിവരധി പേര്‍ കെട്ടിടത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉച്ചയ്ക്ക് 1.15നാണ് സംഭവം.

ഏഴുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ പരിക്ക് സാരമാണ്. പൊലീസും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കേന്ദ്ര ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോഡ്ജുകളും മൊബൈല്‍ കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടടമാണ് തകര്‍ന്നത്. പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിന്റെ മൂന്നുനിലയും നിലംപൊത്തുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്‌തേ അകത്തു കുടുങ്ങിക്കിടക്കുന്നവരെ പുറത്തേക്ക് എടുക്കാന്‍ കഴിയൂ. ഒന്‍പത് പേര്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഹോട്ടലിലെ അപകം അറ്റകുറ്റ പണിക്കിടെയാണ് അപകടം നടന്നത്. തൂണ് മാറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


Top Stories
Share it
Top