തൃശൂരിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

ഉറങ്ങി കിടന്നിരുന്ന കുട്ടികളെ പുറത്തേക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും തീ ആളി പടർന്നു. മുറിക്കുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികളും വെന്തുമരിച്ചു.

തൃശൂരിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ വീടിനുള്ളിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന്പേർക്ക് പേർക്ക് പരിക്കേറ്റു. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (2 വയസ്സ്) എന്നിവരാണ് മരിച്ചത്. ഡാൻഡേഴ്സ് ജോ (46), ഭാര്യ ബിന്ദു (36) മൂത്തമകൾ സലസ് നിയ (12) എന്നിവർക്ക് ഗുരുതര പൊള്ളലേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇൻവർട്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടക്കുയ ദുരന്തം ഉണ്ടായത്. ഉറങ്ങി കിടന്നിരുന്ന കുട്ടികളെ പുറത്തേക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും തീ ആളി പടർന്നു. മുറിക്കുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികളും വെന്തുമരിച്ചു.ബിന്ദുവിന് സാരമായ പൊള്ളലേറ്റിട്ടുണ്ട്. കുട്ടികൾ കിടന്നുറുങ്ങിയിരുന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നു കരുതുന്നു.

അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡാൻഡേഴ്‌സ് വീടിന് പുറത്ത് കാറ് കഴുകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ തീപടർന്ന ഉടനെ ബിന്ദുവിന്റെ മുടിയിലേക്ക് തീപടരുകയായിരുന്നു. ഉടനെ അവർ വീടിന് പുറത്തേക്ക് ഓടി. വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചോ എന്ന സംശയവുമുണ്ട്.

Read More >>