ഇടിയോടു കൂടിയ മഴയും കാറ്റും; എട്ടു ജില്ലകൾക്കു ജാഗ്രതാ നിർദേശം

Published On: 2018-07-02 14:00:00.0
ഇടിയോടു കൂടിയ മഴയും കാറ്റും; എട്ടു ജില്ലകൾക്കു ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ശക്തമായ ഇടിയോടു കൂടിയ കാറ്റും മഴയും വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ടു ജില്ലകൾക്കു ജാഗ്രതാനിർദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും മുന്നറിയിപ്പ്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽ നിന്നു മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ. വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകുമ്പോൾ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ അടുത്ത 24 മണിക്കൂറിലേക്കാണു മുന്നറിയിപ്പ് ബാധകം.

Top Stories
Share it
Top