പാപ്പിനിശ്ശേരി; ദളിത് കോളനിയിലൂടെയുള്ള ദേശീയപാത അലൈൻമെന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

Published On: 2018-06-01 14:45:00.0
പാപ്പിനിശ്ശേരി; ദളിത് കോളനിയിലൂടെയുള്ള ദേശീയപാത അലൈൻമെന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തി ദളിത് കോളനിയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ 3ഡി അലൈന്‍മെന്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുരുത്തി നിവാസിയായ എ പ്രദീപ് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി തയ്യാറാക്കിയത് മൂന്ന് അലൈന്‍മെന്റുകളാണ്. ഇതില്‍ രണ്ട് അലൈന്‍മെന്റുകള്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ ഒഴിവാക്കിയിരുന്നു.

ആദ്യത്തെ അലൈന്‍മെന്റ് ആര്‍ക്കും ഉപദ്രവകരമല്ലെന്നിരിക്കെയാണ് വളവുകളോട് കൂടിയുള്ള മൂന്നാമത്തെ അലൈന്‍മെന്റ് അധികൃതര്‍ തെരഞ്ഞെടുത്തത്. ഇതിനായി മുപ്പതിലധികം വരുന്ന കുടുംബങ്ങളെ കുടിയിറക്കണം.

ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെയായി കോളനിവാസികൾ സമരത്തിലാണ്. അമ്പത് മീറ്റര്‍ മാറി ദേശീയപാത നിര്‍മിക്കാമെന്നിരിക്കെ പരിസ്ഥിതി പ്രധാന്യമുള്ള മേഖലയിലൂടെ ദേശീയപാതയ്ക്ക് വേണ്ടിയുള്ള റോഡ് നിര്‍മ്മിക്കുന്നത്.

Top Stories
Share it
Top