എന്‍.ഡി.എ യുമായുളള നിസ്സഹകരണം തുടരും;മുന്നണി ബന്ധം വേര്‍പെടുത്തിയിട്ടില്ല- തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: എന്‍.ഡി.എ യുമായുള്ള നിസ്സഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുന്നണിയുമായുള്ള ബന്ധം...

എന്‍.ഡി.എ യുമായുളള നിസ്സഹകരണം തുടരും;മുന്നണി ബന്ധം വേര്‍പെടുത്തിയിട്ടില്ല- തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: എന്‍.ഡി.എ യുമായുള്ള നിസ്സഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുന്നണിയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ടില്ലെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുമെന്നും തുഷാര്‍ പറഞ്ഞു.

ബി.ജെ.പി യുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനം ഒരാഴ്ചക്കകമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസ് എം.പി സ്ഥാനം ആവശ്യപ്പെട്ടിടില്ല. എംപി സ്ഥാനത്തിന്റെ പേരില്‍ തന്നെയപമാനിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ഡി.ജെ.എസ് തീരുമാനം മുന്നണിയെ ബാധിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.


Read More >>