മെഡിക്കല്‍ കോളജില്‍ സന്ദര്‍ശന സമയം നാലു മുതല്‍ ആറു വരെ 

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുക്കിയ സന്ദര്‍ശനസമയം വെകിട്ട് നാലു മുതല്‍ ആറുവരെയായി ക്രമീകരിച്ചു. രോഗികള്‍ക്ക് അനുഭവപ്പെടുന്ന...

മെഡിക്കല്‍ കോളജില്‍ സന്ദര്‍ശന സമയം നാലു മുതല്‍ ആറു വരെ 

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുക്കിയ സന്ദര്‍ശനസമയം വെകിട്ട് നാലു മുതല്‍ ആറുവരെയായി ക്രമീകരിച്ചു. രോഗികള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസവും സാംക്രമിക രോഗങ്ങള്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളതിനാലുമാണ് സന്ദര്‍ശനസമയം കുറച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിപ വൈറസ് ബാധിതരെ ചികിത്സിക്കാനായി നേരത്തെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡ് നിപ ഭീതി ഒഴിഞ്ഞതിനാല്‍ തല്‍ക്കാലം നിര്‍ത്തലാക്കി. പേ വാര്‍ഡായിരുന്നു ഐസൊലേഷന്‍ വാര്‍ഡായി ഉപയോഗിച്ചിരുന്നത്. ഇതുവീണ്ടും പേവാര്‍ഡായി മാറ്റാനുള്ള തീരുമാനം വന്നിട്ടില്ല. കൊതുക് പരത്തുന്ന ഡെങ്കി പോലുള്ള രോഗങ്ങള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡ് ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

പേ വാര്‍ഡിന് സമീപത്തെ പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന പനി ക്ലിനിക്ക് തുടരാനാണ് തീരുമാനം. പനി രോഗങ്ങള്‍ പരിശോധിക്കാനായി രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ ഇവിടെ ഒ.പി. പ്രവര്‍ത്തിക്കും. ചികിത്സയില്‍ നിരീക്ഷണം ആവശ്യമുള്ള രോഗികളെ പുതിയതായി നിര്‍മിച്ച നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിക്കും.

Story by
Read More >>