തിരൂരിൽ വള്ളം തകർന്ന് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി 

തിരൂർ: പുറത്തൂർ പടിഞ്ഞാറെക്കരയിൽ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം തകർന്ന് ഒരാളെ കാണാതായി. താനൂർ അഞ്ചുടി കുട്ടിയമ്മു‌വിന്റെ പുരക്കൽ ഹംസയെ(65)...

തിരൂരിൽ വള്ളം തകർന്ന് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി 

തിരൂർ: പുറത്തൂർ പടിഞ്ഞാറെക്കരയിൽ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം തകർന്ന് ഒരാളെ കാണാതായി. താനൂർ അഞ്ചുടി കുട്ടിയമ്മു‌വിന്റെ പുരക്കൽ ഹംസയെ(65) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തിരക്ഷപ്പെട്ടു. അഞ്ചുടി സ്വദേശികളായ കോയാമുവിന്റെ പുരക്കൽ സാദിഖ്, കണ്ണകത്ത് ഗദ്ദാഫി എന്നിവരാണ് രക്ഷപ്പെട്ടത്. മാരുതി എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

കാണാതായ ഹംസ

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. മത്സ്യബന്ധനത്തിന് പോയവള്ളം ശക്തമായ തിരയടിയിൽ പെട്ട് തകരുകയായിരുന്നു. കടൽക്ഷോഭത്തിൽ വള്ളം പൂര്‍ണ്ണമായും തകർന്നു. വല, എൻജിൻ തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായി. തീരദേശ പോലീസിന്റെ നേതൃത്വത്തിൽ ഹംസക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. കടൽക്ഷോഭം രൂക്ഷമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.

Story by
Read More >>