തിരൂരില്‍ പോസ്റ്റ് ഓഫീസില്‍ നിന്നും നാലു ലക്ഷം രൂപ കവര്‍ന്നു

Published On: 13 Jun 2018 8:45 AM GMT
തിരൂരില്‍ പോസ്റ്റ് ഓഫീസില്‍ നിന്നും നാലു ലക്ഷം രൂപ കവര്‍ന്നു

മലപ്പുറം: പോസ്റ്റ് ഓഫിസിൽ സഹായം ചോദിച്ചെത്തിയയാൾ ഓഫിസിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന നാല് ലക്ഷം കവർന്ന് ഓടിരക്ഷപ്പെട്ടു. തിരൂർ ഈസ് റ്റ്ബസാർ പോസ്റ്റ് ഓഫിസിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പോസ് റ്റ് മാസ് റ്റർ ഭാർഗവി പറയുന്നത്- ഇടപാടുകാരന് നൽകാനായി സൂക്ഷിച്ചിരുന്ന 744450 രൂപയിൽ നിന്ന് നാല് ലക്ഷമാണ് നഷ്ടമായത്. രണ്ട് ലക്ഷം വീതമുള്ള 200 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായത്. ഒരു മണിയോടെ ഭക്ഷണം കഴിക്കാനായി തയാറാകുന്നതിനിടെ പാൻറും ഷർട്ടും ധരിച്ചെത്തിയയാൾ ഊമയാണെന്ന് രേഖ കാണിച്ച് സഹായം തേടി. ഇയാളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അകത്ത് തന്നെ നിന്നു. ഇതിനിടെ 20രൂപയെടുക്കാനായി പോസ്റ്റ്മോസ്റ്റർ മുറിയിലെ ത െൻറ ബാഗിനടുത്തേക്ക് പോയപ്പോൾ ഇയാളും കൂടെ വന്നു. ബാഗിൽ നിന്ന് പണമെടുത്ത് നൽകുന്നതിനിടെ പൊടുന്നനെ ഇയാൾ ഓടി മറയുകയായിരുന്നു. തുടർന്ന് പരിശോശന നടത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. പോസ്റ്റ് മാസ്റ്റർ മുറിയിലെ മേശപ്പുറത്താണ് പണം വെച്ചിരുന്നത്. ഈ മേശയുടെ അരികിൽ നിന്നാണ് ഇയാൾ ഓടി മറഞ്ഞത്. ഈ സമയം പോസ്റ്റ് മാസ്റ്ററും ജീവനക്കാരനായ സുരേന്ദ്രനും മാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രൻ മറ്റൊരു മുറിയിലായിരുന്നു.

തിരൂർ-മഞ്ചേരി റോഡിൽ പാൻബസാറിലാണ് പോസ് റ്റ് ഓഫിസ്. മുകളിലത്തെ സ്ഥാപനത്തിലുള്ള സി.സിടി.വിയിൽ കവർച്ചക്കാരൻ പോസ് റ്റ് ഓഫിസിലേക്ക് കയറുന്നതും ഓടി മറയുന്നതും പതിഞ്ഞിട്ടുണ്ട്. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരൂർ അസി. പോസ്റ്റൽ അസി. സൂപ്രണ്ട് ജലജയുടെ നേതൃത്വത്തിൽ തപാൽ വകുപ്പും അന്വേഷണം തുടങ്ങി.

Top Stories
Share it
Top