പോള്‍ ആന്റണി വിരമിക്കുന്നു; ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

Published On: 2018-06-27T10:45:00+05:30
പോള്‍ ആന്റണി വിരമിക്കുന്നു; ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരായ എ.കെ. ദുബെ, അരുണ സുന്ദര്‍രാജ് എന്നിവര്‍ ടോം ജോസിനെക്കാള്‍ മുതിര്‍ന്നവരാണെങ്കിലും ഇരുവരും ഇപ്പോള്‍ കേന്ദ്രസര്‍വീസിലായതിനാലാണ് ടോം ജോസിനെ പരിഗണിച്ചത്.

നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം. ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനത്തെത്തിയാൽ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

Top Stories
Share it
Top