ടോം ജോസിനെ നിയമിച്ചത് അഴിമതിക്ക് കളമൊരുക്കാനെന്ന്  വി.മുരളീധരന്‍ എം.പി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് കേസ് നിലനില്‍ക്കുന്ന ടോം ജോസിനെ ചീഫ് സെക്രട്ടറിയാക്കിയത് അഴിമതിയ്ക്ക് കൂട്ടുനില്‍ക്കാനാണെന്ന്...

ടോം ജോസിനെ നിയമിച്ചത് അഴിമതിക്ക് കളമൊരുക്കാനെന്ന്  വി.മുരളീധരന്‍ എം.പി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് കേസ് നിലനില്‍ക്കുന്ന ടോം ജോസിനെ ചീഫ് സെക്രട്ടറിയാക്കിയത് അഴിമതിയ്ക്ക് കൂട്ടുനില്‍ക്കാനാണെന്ന് വി. മുരളീധരന്‍ എം.പി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാരായ എല്ലാ ഉദ്യോഗസ്ഥരും പിണറായി മന്ത്രിസഭയിലെയും പ്രിയങ്കരരാണ്. ഒത്തുചേര്‍ന്നുള്ള അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കില്ലാത്തതിലും കൂടുതല്‍ വകുപ്പുകള്‍ ടോം ജോസ് കൈകാര്യം ചെയ്യുന്നത് കൂടുതല്‍ അഴിമതി നടത്താനാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഭരണകാര്യങ്ങളില്‍ കേന്ദ്രം താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുത വളച്ചൊടിച്ചതാണ്. വികസന കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറും കേരളവും സഹകരിച്ചാണ് പോവുന്നത്. പ്രധാനമന്ത്രി മുഖ്യമന്ത്രിയ്ക്ക് സന്ദര്‍ശനാനുമതി നല്‍കിയില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മുഖ്യമന്ത്രിയുടെ ഈ പരാതിയില്‍ അര്‍ഥമില്ല. റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ചയ്ക്ക് ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ചചെയ്യാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയെ കാണണം എന്ന് വാശിപിടിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ നിയമിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതിന് ശേഷം പ്രസിഡന്റ് ആരാവണമെന്നതിനെകുറിച്ചുള്ള സംസ്ഥാന കമ്മറ്റിഅംഗങ്ങളുടെ അഭിപ്രായം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം തീരുമാനമെടുക്കും. സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്തതുകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പു തയ്യാറെടുപ്പുകളില്‍ ബിജെപി പിന്നോട്ട് പോയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ജൂലൈ മൂന്നിന് അമിത് ഷാ തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>