കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം!; മഴക്കെടുതിയിൽ ആശ്വാസവാക്കുമായി ടൊവിനോ
| Updated On: 10 Aug 2019 11:32 AM GMT | Location :
കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനങ്ങൾ ചെയ്യാനും യുവതാരം മുന്നിലുണ്ടായിരുന്നു
മഴയിൽ ദുരിതമനുഭവിക്കുന്നവർക്കായി തന്റെ വീട് വിട്ടുകൊടുക്കാൻ മലയാളികളുടെ പ്രിയനടൻ ടൊവിനോ തോമസ്. ''കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം! ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു!,'' എന്ന് ടൊവിനോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
കഴിഞ്ഞ പ്രളയകാലത്ത് ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടുകൊടുക്കാൻ നടൻ ടൊവിനോ തോമസ് സന്നദ്ധനായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനങ്ങൾ ചെയ്യാനും യുവതാരം മുന്നിലുണ്ടായിരുന്നു.