മതസ്പര്‍ധ വളര്‍ത്തുന്ന അഭിമുഖം: സെന്‍കുമാറിനെതിരെയുളള തുടര്‍നടപടിയില്ല

കൊ​ച്ചി: മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രേ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന അ​ഭി​മു​ഖം ന​ൽ​കി​യെ​ന്ന കേ​സി​ൽ കു​റ്റം ക​ണ്ടെ​ത്താ​ൻ...

മതസ്പര്‍ധ വളര്‍ത്തുന്ന അഭിമുഖം: സെന്‍കുമാറിനെതിരെയുളള തുടര്‍നടപടിയില്ല

കൊ​ച്ചി: മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രേ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന അ​ഭി​മു​ഖം ന​ൽ​കി​യെ​ന്ന കേ​സി​ൽ കു​റ്റം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് ഹൈ​ക്കോ​ട​തിയിൽ. കേ​സ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ടി.​പി. സെ​ൻ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി.

ഒ​രു ഓ​ണ്‍​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ പേ​രി​ലാ​ണു സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മു​സ് ലിം ​ലീ​ഗി​ന്‍റെ നേ​താ​വ് പി.​കെ. ഫി​റോ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു കേ​സ്. സെ​ൻ​കു​മാ​റി​നെ​തി​രേ കു​റ്റം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​വി​ല്ലെ​ന്നും സൈ​ബ​ർ ്രെ​കെം പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ കെ.​ആ​ർ. ബി​ജു​വി​ന്‍റെ സ്റ്റേ​റ്റ്മെ​ന്‍റി​ൽ പ​റ​യു​ന്നു.

കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ അം​ഗ​മാ​യി നി​യ​മി​ക്കാ​ൻ ത​ന്‍റെ പേ​ര് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ നി​യ​മ​നം വൈ​കി​പ്പി​ക്കാ​ൻ മ​നഃ​പൂ​ർ​വം കേ​സ​ന്വേ​ഷ​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ന്നു​വെ​ന്നാ​യി​രു​ന്നു സെ​ൻ​കു​മാ​റി​ന്‍റെ വാ​ദം.

Story by
Read More >>